Saturday, November 23, 2024
Saudi ArabiaTop Stories

കരുണയുടെ ഭൂമികയിൽ കാരുണ്യമായി സൗദി സുരക്ഷാ ഭടന്മാർ

ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ അല്ലെങ്കിൽ “പോലീസ്” പൊതുജനങ്ങൾക്ക് ഭയം ഉളവാക്കുന്ന ഒരു വിഭാഗമായി കരുതപ്പെടുന്നുണ്ടെന്നത് ഒരു വസ്തുതതയാണ്. ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റങ്ങൾ അത്തരം ഒരു നിഗമനത്തിലേക്ക് പലരെയും നയിച്ചിട്ടുമുണ്ട്.

എന്നാൽ സൗദിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നേരെ തിരിച്ചാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൗദിയിൽ ചിലർ കരുതുന്നതിനേക്കാൾ ലളിതവും കരുണയുള്ളവനുമാണ് സുരക്ഷാ ഉദ്യോഗസ്ഥൻ. പലരും പ്രതീക്ഷിക്കുന്നതിലും കൂടുതൽ അനുകമ്പയാണ് സുരക്ഷാ ഉദ്യോഗസ്ഥനുള്ളത് എന്നത് ശ്രദ്ധേയമാണ്. തന്റെ സ്വന്തം ശരീരത്തേക്കാളുപരി സൗദി സംസ്ക്കാരത്തെയും ധാർമ്മികതയെയും സുരക്ഷാ ഉദ്യോഗസ്ഥൻ വിലമതിക്കുന്നതിന്റെ പ്രതിഫലനമാണതെന്ന് പറയാം.

ഈ കാര്യം ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല, മറിച്ച് ഇതിന് ധാരാളം തെളിവുകളുണ്ട്. ഹജ്ജ് സീസണിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമീപനങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകും.

ഹജ്ജ് വേളയിൽ  സൗദി സുരക്ഷാ ഭടൻ ഒരു കുട്ടിയെ ചുമക്കുന്നതോ അവനുമായി തമാശ പറയുന്നതോ നമ്മൾക്ക് കാണാം. വാർദ്ധക്യം ബധിച്ച ഒരു തീർഥാടകന്റെ നെറ്റിയിൽ ചുംബിക്കുന്നതും  അഭിനന്ദിക്കുന്നതും കാണാൻ സാധ്യതയുണ്ട്. എന്നാൽ ഇവയെല്ലാം മനുഷ്യത്വവും അയാളുടെ മതവും ബന്ധമാക്കി ഉള്ള പ്രവൃത്തിയുടെ പ്രതിഫലനമാണത്.

മനുഷ്യത്വം, മഹാാമനസ്ക്കത, കാരുണ്യം എന്നിവയിലൂന്നി മുന്നേറുന്ന കാരുണ്യത്തിന്റെ മണ്ണായ സൗദി അറെബ്യയിൽ കരുണയുടെ ഇത്തരം പ്രവർത്തനങ്ങൾ കാണപ്പെടുന്നതിൽ അതിശയിക്കാനൊന്നുമില്ല.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്