Monday, April 7, 2025
Saudi ArabiaTop Stories

ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിനു സമീപം വെടി വെപ്പ്; രണ്ട് മരണം

ജിദ്ദ: അമേരിക്കൻ കോൺസുലേറ്റിനു സമീപം ഇന്നലെ വൈകുന്നേരം ഉണ്ടായ വെടി വെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

ഒരു വ്യക്തി കാറിൽ കോൺസുലേറ്റ് പരിസരത്ത് വന്ന് തോക്കുമായി പുറത്തിറങ്ങുകയായിരുന്നു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും അത് വെടി വെപ്പിൽ കലാശിക്കുകയും ചെയ്തു. വെടി വെപ്പിൽ അക്രമി കൊല്ലപ്പെട്ടു.

വെടി വെപ്പിൽ.കോൺസുലേറ്റിലെ നേപ്പാളിയായ സെക്യൂരിറ്റി ജീവനക്കാരനു പരിക്കേൽക്കുകയും അത് മരണത്തിനു കാരണമാകുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി മക്ക പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa