ഹാജിമാർക്ക് ആശ്വാസമായി ആയിരം ഇലക്ട്രിക് സ്കൂട്ടറുകൾ
മിനയിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്കും തിരിച്ചും സഞ്ചരിക്കുന്ന ഹാജിമാർക്ക് ആശ്വാസമായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ 1000 ഇലക്ട്രിക് സ്കൂട്ടറുകൾ.
കിദാന സ്റ്റേഷനിൽ നിന്ന് മഹ്ബസുൽ ജിന്ന് ടണൽ വരെയുള്ള 2 കിലോമീറ്റർ പാതയിൽ ആണ് ഇലക്ട്രിക് സ്കൂട്ടർ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക.
ഹാജിമാർക്ക് മിനായിൽ നിന്നും മസ്ജിദുൽ ഹറാമിലേക്കും തിരിച്ചുമുള്ള സഞ്ചാരം എളുപ്പമാകുന്നതിനു ഇലക്ട്രിക് സ്കൂട്ടറുകൾ ഉപകാരപ്പെടും.
ആദ്യ ഇലക്ട്രിക് സ്കൂട്ടർ സഞ്ചാരം കാണുന്നതിനായി സൗദി ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസിറും സന്നിഹിതനായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa