Saturday, September 21, 2024
Saudi ArabiaTop Stories

യാത്രാ മദ്ധ്യേ വാഹനം കേടായാൽ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി മുറൂർ

പ്രധാന റോഡുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വാഹനം കേടായാൽ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി ട്രാഫിക് വിഭാഗം.

റോഡിലായിരിക്കുമ്പോൾ വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചാൽ, ഉടനടി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു.

വാണിംഗ് ലൈറ്റുകൾ ഓൺ ആക്കുക. വാഹനം സമീപത്തെ സുരക്ഷിതമായ റോഡിൽ നിന്ന് മാറ്റുക. വാഹനങ്ങൾ കൂട്ടിയിടിക്കാതിരിക്കാനും വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക എന്നിവയാണ് മൂന്ന് മുന്നറിയിപ്പുകൾ.

വാഹനമോടിക്കുംബോൾ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓർമ്മപ്പെടുത്തുന്നു.

വാഹനമോടിക്കുമ്പോൾ, റോഡിനെക്കുറിച്ച് മുൻകൂർ അറിവുണ്ടെങ്കിൽപ്പോലും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും മുറൂർ ഊന്നിപ്പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്