Friday, November 22, 2024
Saudi ArabiaTop Stories

സൗദികളല്ലാത്ത ഒട്ടകങ്ങൾക്കും ആടുകൾക്കും സ്വദേശത്തേക്ക് മടങ്ങാൻ രണ്ട് മാസം സമയം

റിയാദ്: സൗദികളല്ലാത്തവരുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങളെയും ആടുകളെയും അവരുടെ രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സമയപരിധി ഉടൻ അവസാനിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഓർമ്മിപ്പിച്ചു.

സമയ പരിധിയുടെ കാലാവധി അവസാനിക്കാൻ രണ്ട് മാസത്തിൽ താഴെ മാത്രമേ ഉള്ളൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സമയപരിധി അവസാനിച്ചതിന് ശേഷവും തങ്ങളുടെ കന്നുകാലികളെയും ഒട്ടകങ്ങളെയും തിരികെ കൊണ്ടുവരാത്ത  ഉടമകൾക്കും ഇടയന്മാർക്കും എതിരെ പ്രഖ്യാപിച്ച നടപടിക്രമങ്ങൾ പ്രയോഗിക്കും.

സൗദികളുടേതല്ലാത്ത കന്നുകാലികളുടെ ഉടമകളോട് ശേഷിക്കുന്ന കാലയളവ് പ്രയോജനപ്പെടുത്താനും അവരുടെ കന്നുകാലികളെ അടുത്ത ഓഗസ്റ്റ് മുപ്പത്തിയൊന്നിന് സമയപരിധി അവസാനിക്കുന്നതിന് മുമ്പ് നീക്കം ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.

സസ്യജാലങ്ങളും പുൽ മേടുകളും സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്