ഉംറ വിസ ഇഷ്യു ചെയ്യൽ ആരംഭിച്ചു
മക്ക: ഇലക്ട്രോണിക് ഉംറ വിസകൾ ഇഷ്യു ചെയ്യൽ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വിദേശങ്ങളിൽ ഉള്ളവർക്ക് https://www.nusuk.sa/ar/about എന്ന നുസുക് പ്ലാറ്റ്ഫോം ലിങ്ക് വഴി ഉംറ വിസ ഇഷ്യു ചെയ്യാനുള്ള ഓൺലൈൻ അപേക്ഷകൾ നൽകാം.
മുഹറം 1 അഥവാ ജൂലൈ 19 മുതൽ ആയിരിക്കും ഉംറ തീർഥാടകർ സൗദിയിലേക്ക് പ്രവേശിച്ച് തുടങ്ങുക.
നിലവിൽ ഏത് തരം വിസകൾ ഉള്ളവർക്കും നുസുക് പ്ലാറ്റ്ഫോമിൽ നിന്ന് ഉംറ പെർമിറ്റ് എടുത്ത് ഉംറ നിർവ്വഹിക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.
മദീന റൗളാ സിയാറത്തിനും നുസുക് വഴി പെർമിറ്റ് എടുക്കേണ്ടതുണ്ട്.
ഉംറ വിസാ കാലാവധി നേരത്തെ 30 ദിവസമായിരുന്നെങ്കിൽ ഇപ്പോഴത് 90 ദിവസമായി ഉയർത്തിയത് സന്ദർശകർക്ക് വലിയ അനുഗ്രഹമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa