Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിൽ കരാറുകൾ ഡൊക്യുമെന്റ് ചെയ്യുന്നതിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴിൽ കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള മൂന്നാം ഘട്ടത്തിന്റെ ആരംഭം പ്രഖ്യാപിച്ചു.

“ഖിവ” പ്ലാറ്റ്‌ഫോം വഴി 80% ജീവനക്കാരുടെ കരാറുകൾ രേഖപ്പെടുത്താനാണ് മൂന്നാം ഘട്ടത്തിൽ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെടുന്നത്.

ഈ വരുന്ന സെപ്തംബർ അവസാനം വരെയാണ് തൊഴിൽ കരാറുകൾ ഡൊക്യുമെന്റ് ചെയ്യാനുള്ള സമയ പരിധി.

സ്ഥാപനങ്ങൾ ആവശ്യമായ ഡോക്യുമെന്റേഷൻ അനുപാതങ്ങൾ പാലിക്കേണ്ടതിന്റെയും സേവന ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിന്റെയും കരാർ ബന്ധത്തിലെ കക്ഷികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ആവശ്യമായ കരാർ ഡൊക്യുമെന്റേഷൻ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

കരാർ ഡോക്യുമെന്റേഷൻ സേവനം തൊഴിലുടമകളെ സ്വകാര്യ മേഖലയിലെ  സൗദികളും സൗദികളല്ലാത്തവരുമായ തൊഴിലാളികളുടെ കരാറുകളുടെ ഡാറ്റ അപ്‌ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും അനുവദിക്കുന്നു.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്