ബസ്സാമിനെയും ഇഹ്സാനെയും വേർതിരിക്കാനുള്ള ശസ്ത്രക്രിയ നാളെ റിയാദിൽ
റിയാദ്: സിറിയൻ സയാമീസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്സാനെയും വേർതിരിക്കാനുള്ള ഓപ്പറേഷൻ നാളെ (വ്യാഴം) റിയാദിൽ നടക്കും.
സൗദി റോയൽ കോർട്ട് ഉപദേഷ്ടാവ് ആയ ഡോ: അബ്ദുല്ല റബീഅ യുടെ നേതൃത്വത്തിൽ ആണ് കിംഗ് അബ്ദുല്ല ചൈൽഡ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് ഓപ്പറേഷൻ നടക്കുക.
നാളെ നടക്കുന്ന ഓപ്പറേഷൻ അഞ്ച് ഘട്ടങ്ങളിലായി ഒൻപതര മണിക്കൂർ നീളുമെന്ന് ഡോ: റബീഅ വ്യക്തമാക്കി.
കൺസൾട്ടന്റുമാരും മറ്റു വിദഗ്ധരും നഴ്സുമാരും അടക്കം 26 പേരാണ് ഓപറേഷനിൽ ഭാഗമാകുക.
32 മാസം പ്രായവും ആകെ 19 കിലോഗ്രാം തൂക്കവുമുള്ള സയാമീസ് ഇരട്ടകൾ തുർക്കിയിൽ നിന്നാണ് കഴിഞ്ഞ മെയ് 22 ,നു റിയാദിലെത്തിയത്.
സൗദി ഭരണ കൂടത്തിന്റെ കാരുണ്യത്തിൽ നടക്കുന്ന 58 ആമത് വേർതിരിക്കൽ.ഓപ്പറേഷൻ ആയിരിക്കും ഇത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa