സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത കോഴിക്കോട് വി എഫ് എസ് കേന്ദ്രം തുടങ്ങി
കോഴിക്കോട്: സൗദി പ്രവാസികൾക്കും സൗദി യാത്രക്കാർക്കും വലിയ ആശ്വാസമായിക്കൊണ്ട് വിസ സ്റ്റാംപിംഗ് കേന്ദ്രം കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു.
കോഴിക്കോട്പുതിയറയിൽ മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർകെയ്ഡിലാണ് പുതിയ വിഎഫ്എസ് ത അഷീറ കേന്ദ്രം തുറന്നത്.
ഈ മാസം തന്നെ കോഴിക്കോട് വി എഫ് എസ് ത അഷീറ കേന്ദ്രത്തിൽ അപോയിന്റ്മെന്റ് എടുക്കാൻ സാധിക്കുന്നുണ്ട്.
നേരത്തെ കൊച്ചിയിൽ മാത്രമായിരുന്നു കേരളത്തിലെ ഏക വി എഫ് എസ് ത അഷീറ കേന്ദ്രം എന്നാൽ സൗദിയെ ആശ്രയിക്കുന്ന പ്രവാസികൾ കൂടുതലും മലബാറിൽ നിന്നുള്ളവർ ആയിരുന്നതിനാൽ ഇവർക്ക് കൊച്ചിയെ ആശ്രയിക്കുക എന്നത് വലിയ പ്രയാസകരമായ കാര്യമായിരുന്നു.
ഈ സാഹചര്യത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അറേബ്യൻ മലയാളി ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. അതോടൊപ്പം ഈ പ്രശ്ന പരിഹാരത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു കത്തെഴുതിയതും ശ്രദ്ധേയമാണ്.
സൗദി മുംബൈ മിഷന് കീഴിലാണ് കോഴിക്കോട് വി എഫ് എസ് കേന്ദ്രവും കൊച്ചി കേന്ദ്രവും പ്രവർത്തിക്കുന്നത്.
സൗദിയിലേക്കുള്ള ഏതുതരം വിസിറ്റിംഗ് വിസക്കാർക്കും കൊച്ചി വി എഫ് എസ് ത അഷീറ കേന്ദ്രത്തിൽ അപോയിന്റ്മെന്റ് എടുത്ത് ബയോമെട്രിക് വിവരങ്ങൾ നൽകുകയും അവിടെത്തന്നെ വിസ സ്റ്റാമ്പിങ്ങിനായി രേഖകൾ സബ്മിറ്റ് ചെയ്യുകയും ചെയ്യേണ്ട രീതിയിലേക്ക് നടപടിക്രമങ്ങൾ മാറ്റിയത് സൗദി യാത്ര ഉദ്ദേശിക്കുന്നവർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോഴിക്കോട് സെന്റർ ആരംഭിച്ചത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
https://vc.tasheer.com/ എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ വിഎഫ് എസ് കേന്ദ്രങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയും അപോയിന്റ്മെന്റ് എടുക്കാൻ സാധിക്കുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa