ബിനാമി, പണം വെളുപ്പിക്കൽ, സൗദിയിൽ സ്വദേശിക്കും വിദേശിക്കും ശിക്ഷ വിധിച്ചു
ബിനാമി, പണം വെളുപ്പിൽ കേസുകളിൽ ഉൾപ്പെട്ട സൗദി പൗരനും അറബ് വംശജനായ വിദേശ പൗരനും സ്പെഷ്യൽ കോർട്ട് ശിക്ഷ വിധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവിച്ചു.
വിദേശിയിൽ നിന്ന് പ്രതിമാസം പണം സ്വീകരിച്ചുകൊണ്ട് വിദേശിക്ക് സ്വന്തം നിലയിൽ മെഡിക്കൽ സപ്ലൈ മേഖലയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ സ്വദേശി പൗരൻ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു.
വിദേശി മില്യണുകൾ സൗദിക്ക് പുറത്തേക്ക് അയക്കുകയും പണം വെളുപ്പിക്കുകയും മറ്റു നിരവധി വാണിജ്യ കുറ്റങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
നാല് വർഷം വീതം തടവും ആറ് മില്യൺ റിയാൽ പിഴയുമാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. കുറ്റകൃത്യം ചെയ്ത ഫണ്ടുകൾക്കും അതിൽ നിന്നുള്ള വരുമാനത്തിനും സമാനമായ മൂല്യം കണ്ടുകെട്ടുകയും ശിക്ഷാ കാലാവധിക്ക് ശേഷം വിദേശിയെ സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യുമെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa