Sunday, April 6, 2025
Saudi ArabiaTop Stories

എയർ ആംബുലൻസിൽ റിയാദിലെത്തിച്ച പ്രവാസി മലയാളി മരിച്ചു

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എയർ ആംബുലൻസിൽ റിയാദിലെത്തിച്ച മലയാളി യുവാവ് മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശിയായ ആഞ്ഞിലിയേട്ട് പറമ്പ് ഹൗസ് കാറുകയില്‍ വീട്ടില്‍ പി. പ്രശാന്ത് (43) ആണ് മരിച്ചത്.

പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. റിയാദില്‍നിന്ന് 650 കിലോമീറ്ററകലെ വാദി ദവാസിറില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.

ശനിയാഴ്ച പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ദവാസിര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ, നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ റിയാദിലെത്തിക്കുകയായിരുന്നു.

ഇന്നലെ (തിങ്കളാഴ്ച) രാത്രി പത്ത് മണിയോട മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിൽ ശൂക്ഷിച്ചിരിക്കുകയാണ്.

ഏഴ് വര്‍ഷമായി സൗദിയിലെ വാദി ദവാസിറില്‍ ജോലി ചെയ്യുന്ന പ്രശാന്ത് ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി മടങ്ങിവന്നത്.

പ്രകാശന്റെയും ജഗത പ്രകാശന്റെയും മകനാണ്. ഭാര്യ: സിമി പ്രശാന്ത്. സിദ്ധാര്‍ഥ്, കാര്‍ത്തിക്, പ്രതീക് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടില്‍കൊണ്ടുപോകും

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa