സൗദിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി.
സൗദി പൗരയായ സൈനബ് ബിൻത് മുഹമ്മദ് ബിൻ ഹബീബ് അൽ-അതൂഖിനെ അവരുടെ കിടപ്പുമുറിയിൽ വെച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്ന കേസിലാണ് ഇവരുടെ ഭർത്താവിനെ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയായ ഫാദൽ ബിൻ മൻസൂർ ബിൻ അലി അൽ-ഹിലാലിനെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.
അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശെരിവെച്ചതോടെ റോയൽ കോർട്ട് വിധി നടപ്പാക്കാൻ ഉത്തരവിടുകയും, തിങ്കളാഴ്ച വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa