സൗദി വീണ്ടും ഉംറ സീസണിലേക്ക്
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് വിജയകരമായ പരിവസാനമായതോടെ സൗദി അറേബ്യ വീണ്ടും ഉംറ സീസണിലേക്ക്.
ഹജ്ജിനു ശേഷമുള്ള ഉംറ സീസൺ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നിലവിൽ സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ജിസിസി രാജ്യങ്ങളിലെ സ്വദേശികൾക്കും വിദേശികൾക്കും നുസുക് അപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യാൻ സാധിക്കും.
അതേസമയം മറ്റു രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് മുഹറം ഒന്ന് അഥവാ ജൂലൈ 19 മുതലാണ് ആരംഭിക്കുക.
ഉംറ നിർവഹിക്കുന്നതിനും റൗളാ ശരീഫ് സന്ദർശിക്കുന്നതിനും നുസുക് അപ്ലിക്കേഷൻ വഴി പെർമിറ്റ് നേടൽ നിർബന്ധമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa