രണ്ട് സുരക്ഷാ ഭടന്മാരെയും സൗദി പൗരനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: രണ്ട് സുരക്ഷാഭടന്മാരെയും ഒരു സ്വദേശിയെയും കൊലപ്പെടുത്തിയ പ്രതിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.
തുർക്കി ബിൻ മിഹ്ന ബിൻ നാസിർ എന്ന സ്വദേശിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി തടവിൽ വെച്ച ഒരു സ്വദേശി പൗരനെ മോചിപ്പിക്കാൻ എത്തിയതായിരുന്നു രണ്ടു സുരക്ഷ ഭടന്മാർ. തത്സമയം പ്രതി സുരക്ഷാ ഭടന്മാർക്കെതിരെ നിറയൊഴിക്കുകയും തുടർന്ന് രണ്ട് സുരക്ഷാ ഭടന്മാരും തടവിലായ സൗദി പൗരനും കൊല്ലപ്പെടുകയുമായിരുന്നു. മറ്റൊരു സുരക്ഷാ ഭടനു പരിക്കേറ്റിരുന്നു.
പ്രതിയെ പിന്നീട് സുരക്ഷാ ഭടന്മാർ പിടി കൂടുകയും അന്വേഷണത്തിൽ കുറ്റം സ്ഥിരീകരിക്കുകയും ചെയ്തു.
വിചാരണയെത്തുടർന്ന് സ്പെഷ്യൽ കോർട്ട് പ്രതിക്ക് വധശിക്ഷ വിധിക്കുകയും മേൽക്കോടതികൾ വിധി ശരി വെക്കുകയും വധശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ബുധനാഴ്ച പ്രതിയെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa