Sunday, November 24, 2024
Saudi ArabiaTop Stories

സൗദി വിസ സ്റ്റാംബിംഗിനു വി എഫ് എസ്‌ കേന്ദ്രങ്ങളിൽ പോയ പല പ്രവാസി കുടുംബങ്ങളും നിരാശരായി മടങ്ങി; കാരണമിതാണ്

സൗദി ഫാമിലി വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ നൽകാൻ വി എഫ് എസ് കേന്ദ്രങ്ങളിൽ പോയ പല പ്രവാസി കുടുംബങ്ങൾക്കും കഴിഞ്ഞ ദിവസം നടപടിക്രമങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെ മടങ്ങേണ്ടി വന്നതായി റിപ്പോർട്ട്.

ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പിങ് ചെയ്യണമെങ്കിൽ ഭാര്യയുടെയും ഭർത്താവിൻറെയും പാസ്പോർട്ടുകളിൽ  ഇണകളുടെ പേരുകൾ കൃത്യമായി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് പലരെയും മടങ്ങാൻ നിർബന്ധിതരാക്കിയത്.

ദമ്പതികളുടെ പേരുകൾ രണ്ട് പേരുടെയും പാസ്പോർട്ടുകളിൽ ഉണ്ടായിരിക്കണം എന്നത് വി എഫ് എസ് പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

അഥവാ ദമ്പതികളുടെ പേരുകൾ പാസ്പോർട്ടുകളിൽ ഇല്ലെങ്കിൽ സൗദി കോൺസുലേറ്റിൽ നിന്ന് അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികാഹ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റു ഡൊക്യുമെന്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം എന്നും വി എഫ് എസ്‌ ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞദിവസം കൊച്ചി വി എഫ് എസ് കേന്ദ്രത്തിൽ എത്തിയ ചില പ്രവാസി കുടുംബങ്ങളും പാസ്പോർട്ടിൽ ഇണയുടെ പേര് ഇല്ലാത്തതുകാരണം മടങ്ങേണ്ടി വന്നതായി വി.എഫ്.എസുമായി ബന്ധപ്പെട്ട സർവീസുകളും സൗദി എംബസി അറ്റസ്റ്റേഷനും ചെയ്ത് കൊടുക്കുന്ന കൊച്ചിയിലെ ന്യൂ കാലിക്കറ്റ് ട്രാവൽസ് മാനേജർ സാബിർ മുഹമ്മദ് അറേബ്യൻ മലയാളിയെ അറിയിച്ചു.

അത് കൊണ്ട് തന്നെ പാസ്പോർട്ടുകളിൽ ഇണകളുടെ പേരുകൾ ഇല്ലാത്തവർ വി എഫ് എസ്‌ അപോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ വിവാഹ സർട്ടിഫിക്കറ്റോ മറ്റു സമാന്തര രേഖയോ സൗദി കോൺസുലേറ്റിൽ നിന്ന് അറ്റസ്റ്റ് ചെയ്തിരിക്കണം എന്നും സാബിർ ഓർമ്മിപ്പിക്കുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്