സൗദിയിൽ നടക്കുന്ന അടുത്ത അറബ് ഗെയിംസിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്ത് അബ്ദുൽ അസീസ് രാജകുമാരൻ
അൽജിയേഴ്‌സ് : 2027-ൽ സൗദി ആതിഥേയത്വം വഹിക്കുന്ന അറബ് ഗെയിംസിന്റെ 16-ാമത് എഡിഷനിൽ പങ്കെടുക്കുന്ന അറബ് പ്രതിനിധികളെ അറബ് നാഷണൽ ഒളിമ്പിക് കമ്മിറ്റികളുടെ യൂണിയൻ പ്രസിഡന്റ് കൂടിയായ സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ സ്വാഗതം ചെയ്തു.
പതിനഞ്ചാമത് സെഷന്റെ സമാപന ചടങ്ങിൽ മന്ത്രി “രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും മഹത്തായ പിന്തുണയിൽ, എല്ലാവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ഈ വർഷം അറബ് ഗെയിംസിന് ആതിഥേയത്വം വഹിച്ച അൾജീരിയയുടെ മാന്യമായ ആതിഥ്യ മര്യാദയ്ക്കും ഉദാരമായ പരിചരണത്തിനും കായിക മന്ത്രി അഭിനന്ദനം അറിയിച്ചു.
2011ൽ ദോഹയിൽ നടന്ന ഗെയിംസിലെ 45 മെഡലുകളുടെ മുൻ റെക്കോർഡ് തകർത്ത് 14 ഒളിമ്പിക്, 3 പാരാ ഒളിമ്പിക് ഉൾപ്പെടെ 17 ഗെയിമുകളിൽ പങ്കെടുത്തതിന് ശേഷം 47 മെഡലുകൾ നേടിയാണ് സൗദി ടീമുകൾ അൾജീരിയയിൽ നടന്ന അറബ് ഗെയിംസിന്റെ 15-ാം പതിപ്പിൽ നേട്ടം കൈവരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa