സൗദിയിൽ രണ്ട് പേരെ വധശിക്ഷക്ക് വിധേയരാക്കി
ദമാം: സുരക്ഷാ ഉദ്യോഗസ്ഥർക്കും സുരക്ഷാ വാഹനത്തിനും നേരെ വെടിയുതിർത്ത കിഴക്കൻ മേഖലയിലെ രണ്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരൻമാരായ അലി ബിൻ സാലിഹ് ബിൻ അഹമ്മദ് അൽ ജുമുഅയും മുസ്‌ലിം ബിൻ ഹുസൈൻ ബിൻ ഹസൻ ആൽ അബൂ ഷാഹീനുമാണ് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച് പരിക്കേൽപ്പിക്കുകയും സുരക്ഷാ വാഹനത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തതിനു വധശിക്ഷക്ക് വിധേയരായത്.
സുരക്ഷാ ഭടന്മാർക്കെതിരെയുണ്ടായ മറ്റു ആക്രമങ്ങളിൽ ഭാഗമായ ചില ഭീകരരെ ഇരുവരും സംരക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു.
പ്രതികൾക്കെതിരെയുളള വിചാരണ പൂർത്തിയാക്കിയ സ്പെഷ്യൽ കോർട്ട് വധശിക്ഷ വിധിക്കുകയും രണ്ട് പേരെയും ഞായറാഴ്ച ഈസ്റ്റേൺ പ്രൊവിൻസിൽ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa