സൗദി വിസിറ്റ് വിസകൾ സ്റ്റാമ്പ് ചെയ്യാൻ വി എഫ് എസിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ
സൗദി വിസിറ്റ് വിസകൾ സ്റ്റാമ്പ് ചെയ്യാൻ വി എഫ് എസ് തഅഷീർ കേന്ദ്രങ്ങളിൽ പോകുന്ന പലരും ചില കാര്യങ്ങളിലെ അജ്ഞതകൾ മൂലം നടപടികൾ പൂർത്തിയാക്കാതെ മടങ്ങേണ്ടി വരുന്നതായി നിരവധി അനുഭവങ്ങൾ ഉണ്ട്.
ഈ സാഹചര്യത്തിൽ വി എഫ് എസ് ത അഷീർ കേന്ദ്രങ്ങളിൽ പോകുന്നവർ ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കൊച്ചി ന്യൂ കാലിക്കറ്റ് ട്രാവൽസ് മാനേജർ സാബിർ മുഹമ്മദ് അറേബ്യൻ മലയാളിയെ അറിയിച്ചു. ആറു കാര്യങ്ങൾ താഴെ കൊടുക്കുന്നു.
സൗദി വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഇഷ്യു ചെയ്ത വിസിറ്റ് വിസ. (വിസക്ക് പകരം വിസക്ക് അപേക്ഷിച്ച പേപ്പർ പലരും അജ്ഞത മൂലം സബ്മിറ്റ് ചെയ്തതായും എന്നാൽ തിരികെ അയച്ചതായും റിപ്പോർട്ടുണ്ട്).
വിസക്ക് അപേക്ഷിച്ചയാളുടെ (സ്പോൺസറുടെ) പാസ്പോർട്ട് കോപ്പി.
വിസക്ക് അപേക്ഷിച്ചയാളുടെ (സ്പോൺസറുടെ) ഇഖാമ (ഐഡി) കോപ്പി.
റിലേഷൻഷിപ്പ് പ്രൂഫ്. ഭാര്യ ഭർത്താക്കന്മാരാണെങ്കിൽ ഇരുവരുടെയും പേരുകൾ രണ്ട് പേരുടെയും പാസ്പോർട്ടിൽ ഒരു മിസ്റ്റേക്കും കൂടാതെ ഉണ്ടായാൽ മതി. പേര് മിസ്സിംഗോ മറ്റോ ഉള്ള സാഹചര്യത്തിൽ സൗദി എംബസി അറ്റസ്റ്റ് ചെയ്ത മാര്യേജ് സർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ ഹാജരാക്കിയാൽ മതി.
ആറുമാസത്തിൽ കുറയാത്ത വാലിഡിറ്റിയുള്ള പാസ്പോർട്ട്. പഴയ പാസ്പോർട്ട് ഉള്ളവർ അതുകൂടെ ഹാജരാക്കണം.
35 x 45 MM സൈസിൽ ഉള്ള വൈറ്റ് ബാക്ക് ഗ്രൗണ്ടിൽ ഉള്ള 4 ഫോട്ടോകളും ഹാജരാക്കണം. എന്നിവയാണ് ആറ് കാര്യങ്ങൾ.
അശ്രദ്ധ മൂലം നിരവധി കുടുംബങ്ങൾ കൊച്ചി വി എഫ് എസ് കേന്ദ്രത്തിൽ നിന്ന് മടങ്ങിയതിനു താൻ സാക്ഷിയായിട്ടുണ്ടെന്നും സൗജന്യ മാർഗ നിർദ്ദേശങ്ങൾ ആവശ്യമുള്ളവർക്ക് http://wa.me/+918450924444 എന്ന തന്റെ വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാമെന്നും കൊച്ചിയിലെ ന്യൂ കാലിക്കറ്റ് ട്രാവൽസിലെ സൗദി വിസ സെക്ഷൻ മാനേജർ സാബിർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa