Saturday, September 21, 2024
Saudi ArabiaTop Stories

കഅബയുടെ കിസ് വ നിർമ്മിക്കാനുള്ള ചെലവ് എത്ര ?

മക്ക: വിശുദ്ധ കഅബാലയത്തെ പുതിയ കിസ് വ അണിയിക്കുന്ന ചടങ്ങ് ഇന്ന് പുലർച്ചെ പൂർത്തിയായി. ഹറം കാര്യ വകുപ്പ് ഉദ്യോഗസ്ഥരും ടെക്നീഷ്യന്മാരുമടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.

വിശുദ്ധ കഅബയുടെ ഉടയാടയെന്നതിനൊപ്പം ലോകത്തെ ഏറ്റവും വിലയേറിയ ഉടയാടയെന്ന പേരിലും കിസ് വ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.

സ്വർണ്ണ നൂലുകളും വെള്ളി നൂലുകളും ലോകത്തെ ഏറ്റവും വിലയേറിയ പട്ടും ഉപയോഗിച്ച് നിർമ്മിക്കുന്ന കിസ് വ നിർമ്മിക്കാൻ ഏകദേശം 25 മില്യൺ സൗദി റിയാൽ ( 54 കോടിയിലധികം ഇന്ത്യൻ രൂപ ) യാണ്  നിർമ്മാണചെലവ് മാത്രം വരുന്നത്.

എല്ലാ വർഷവും കിസ് വ നിർമ്മിക്കുന്നുണ്ട്. ഒരു കിസ് വ നിർമ്മിക്കാൻ 9 മാസത്തോളം സമയമെടുക്കും. ഏകദേശം 670 കിലോഗ്രാം ശുദ്ധ പട്ടും 120 കിലോഗ്രാം സ്വർണ്ണ നൂലുകളും 100 കിലോഗ്രാം വെള്ളി നൂലുകളും ഒരു കിസ്  വ നിർമ്മാണത്തിനു ഉപയോഗിക്കുന്നുണ്ട്.  നിർമ്മാണ ചെലവിനു പുറമെ നിർമ്മാണത്തിനുപയോഗിക്കുന്ന സ്വർണ്ണം, വെള്ളി, പട്ട് എന്നിവയുടെ മൂല്യം കൂടി കണക്കാക്കുംബോൾ ലോകത്ത് കിസ് വയുടെ വിലയെ വെല്ലാൻ മറ്റൊരു ഉടയാട ഇല്ല എന്ന് തന്നെ പറയാം.

മക്കയിലെ ഉമ്മുൽ ജുദ് ഡിസ്റ്റ്രിക്കിലെ കിംഗ് അബ്ദുൽ അസീസ് കിസ് വ ഫാക്ടറിയിൽ നിർമ്മിക്കുന്ന കിസ് വാ നിർമ്മാണത്തിൽ 200 ലധികം പേർ വിവിധ മേഖലകളിലായി ഭാഗമാകുന്നുണ്ട്.

ദുൽഹിജ്ജ 9 നു ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദിവസമാണ് കിസ് വ മാറ്റൽ ചടങ്ങ് നടക്കാറുണ്ടായിരുന്നത് . എന്നാൽ കഴിഞ്ഞ വർഷം മുതൽ മുഹറം 1 മുതൽ ആണ് കിസ് വ മാറ്റൽ നടക്കുന്നത്.

ഇന്ന് പുലർച്ചെ വിശുദ്ധ കഅബക്ക് പുതിയ കിസ് വ അണിയിക്കുന്ന വീഡിയോ കാണാം.

വിശുദ്ധ ക അബയുടെ ഉൾ വശത്തെ ദൃശ്യങ്ങൾ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്