റീ എൻട്രിയിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി സൗദിയിൽ മരിച്ചു
നാട്ടിലേക്ക് അവധിയിൽ പോകാനുള്ള ഒരുക്കത്തിനിടെ റിയാദിൽ തിരുവനന്തപുരം സ്വദേശി മരിച്ചു.
പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ (60) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
വിട്ടുമാറാത്ത പനിയും ദേഹാസ്വസ്ഥ്യവും കാരണം ചികിത്സകൾ തേടിയെങ്കിലും ഭേദമാകാത്തതിനെത്തുടർന്ന് നാട്ടിൽ തുടർ ചികിത്സക്ക് പോകാനുള്ള ഒരുക്കത്തിനെടെയായിരുന്നു മരണം സംഭവിച്ചത്.
മലസ്സിലെ ഇദ്ദേഹത്തിൻറെ താമസസ്ഥലത്തുനിന്ന് എയർപോർട്ടിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടെ തളർന്ന് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദിലെ നിർമ്മാണ മേഖലയിൽ ടൈൽ ഫിക്സറായി ജോലി ചെയ്തു വരികയായിരുന്നു ആനന്ദൻ നാടാർ.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa