സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; അബ്ഷിറിന്റെ പേരിലുള്ള തട്ടിപ്പിൽ വീഴാതിരിക്കാൻ ചെയ്യേണ്ടത്
റിയാദ്: തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലായ അബ്ഷിർ അതിന്റെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് പാസ്വേഡും നൽകാൻ ആവശ്യപ്പെടുന്ന ഇ-മെയിലുകൾക്കോ മെസേജുകൾക്കോ പണം അടയ്ക്കുന്നതിന് ആവശ്യപ്പെടുന്ന സംശയാസ്പദമായ ലിങ്കുകൾക്കോ പ്രതികരിക്കരുതെന്നും അബ്ഷിർ ഓർമ്മപ്പെടുത്തി.
www.absher.sa എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അബ്ഷിർ ഊന്നിപ്പറഞ്ഞു; Google Play, App Store, AppGallery എന്നിവയിൽ Absher പേഴ്സണൽ ആപ്പും Absher ബിസിനസ് ആപ്പും ലഭ്യമാണ്.
യൂസർ നെയിമും പാസ്വേഡുകളും ഒടിപിയും ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ പങ്കിടരുതെന്നും ഡാറ്റ രഹസ്യമായി സൂക്ഷിക്കണമെന്നും തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിനു സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ലോഗിൻ ചെയ്യുകയോ ചെയ്യാതിരിക്കണമെന്നും അബ്ഷിറ് ഓർമ്മിപ്പിച്ചു.
അവരെ നിങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്ന സ്ലോഗനുമായി തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ കാംബയിനും അബ്ഷിർ നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa