സൗദി വിസാ സ്റ്റാമ്പിംഗിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും കേന്ദ്രം
സൗദിയിലേക്ക് പുതിയ തൊഴിൽ വിസകളിൽ പോകുന്നവർക്കുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും സെന്റർ ലഭ്യമായത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമാകും.
കൊച്ചിയിൽ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള എസ്പോയർ അക്കാദമിയിൽ ആണ് തൊഴിൽ നൈപുണ്യ പരീക്ഷക്ക് സെന്റർ അനുവദിക്കപ്പെട്ടിട്ടുള്ളത്.
നിലവിൽ പ്ലംബിംഗ്, വെൽഡിംഗ്, ഇലക്ട്രീഷ്യൻ, ഓട്ടോമാറ്റീവ് ഇലക്ട്രീഷ്യൻ, എച്ച് വി എ സി എന്നീ അഞ്ച് പ്രൊഫഷനുകളുടെ നൈപുണ്യ പരീക്ഷക്കാണ് എസ്പോയറിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്.
മേൽ പരാമർശിച്ച തൊഴിലുകൾ അടക്കം നിലവിൽ 80 ലധികം പ്രൊഫഷനുകൾക്ക് വിസ സ്റ്റാംബ് ചെയ്യണമെങ്കിൽ പ്രസ്തുത പ്രൊഫഷനുകളിൽ തൊഴിൽ നൈപുണ്യ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റും പാസ്പോർട്ടിനോടൊപ്പം എംബസി/കോൺസുലേറ്റ് ഇൽ സമർപ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. കൊച്ചിയിൽ ടെസ്റ്റ് നടത്താത്ത പ്രൊഫഷനുകൾക്ക് പരീക്ഷ നടത്താൻ ഇപ്പോഴും മറ്റു സ്റ്റേറ്റുകളിലെ സെന്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
നിലവിൽ സൗദിയിലേക്ക് തൊഴിൽ നൈപുണ്യ ടെസ്റ്റ് ബാധകമായ പ്രൊഫഷനുകൾ ഏതെല്ലാമാണെന്നറിയാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക.
https://arabianmalayali.com/2023/07/21/46889/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa