Monday, September 23, 2024
KeralaTop Stories

ടാസ്ക്  THRIVE 2023 വൻ പങ്കാളിത്തത്തോടെ  കൊച്ചിയിൽ നടന്നു

ട്രാവൽ ഇൻഡസ്ട്രിയുടെ വളർച്ചക്കും,നവീന ആശയങ്ങൾ പങ്കുവെക്കുന്നതിനും അംഗങ്ങളുടെ മാനസികോല്ലാസത്തിനും കേരളത്തിലെ ട്രാവൽ ഏജൻസികളുടെ സംഘടനയായ ടാസ്ക് നടത്തിയ THRIVE 2023 എന്ന പ്രോഗ്രാം 29/07/2023 ന് കൊച്ചിൻ ലേ മേരിഡിയനിൽ വെച്ച് നടന്നു. വിവിധ ജില്ലകളിൽ നിന്നുള്ള 300 ൽ അധികം അംഗങ്ങൾ പങ്കെടുത്തു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തുറമുഖം, മ്യൂസിയം ,പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു,ടാസ്കിന്റെ പ്രസിഡന്റ് രാജേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു .

കേരള ടൂറിസം അഡീഷണൽ ഡയറക്ടരും (ജനറൽ ) KSTP പ്രൊഡക്ട് ഡയറക്ടറുമായ ശ്രീ പ്രേം കൃഷ്ണൻ  IAS ടാസ്കിലെ മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

എയർ ഇന്ത്യ -എയർ ഏഷ്യ കൺട്രി സെയിൽസ് ഹെഡ് ശ്രീ അനുപ് മഞ്ചേശ്വർ ഭട്ട് ടാസ്കിന്റെ വെബ്സൈറ്റ് ലോഞ്ചിങ് നിർവഹിച്ചു .

പരിപാടിയിൽ വിവിധ എയർലൈൻ പ്രതിനിധികൾ,ട്രാവൽ ആൻഡ് ടൂറിസം ഏജൻസി പ്രതിനിധികൾ , ടാസ്കിന്റെ ജനറൽ സെക്രട്ടറി ജുബൈർ സി. കെ , ട്രഷറർ റിയാസ് .ടി.കെ. തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്