പന്ത്രണ്ട് ദിവസം മുമ്പ് പുതിയ വിസയിൽ സൗദിയിൽ എത്തിയ മലയാളി മരിച്ച നിലയിൽ
ദമാം: 12 ദിവസം മുംബ് പുതിയ ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ എത്തിയ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.
തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദിനെ (41) ആണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി അബ്ദുൽ റഷീദിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യ അബ്ദുൽ റഷീദിന്റെ സ്പോൺസറുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് അബ്ദുൽ റഷീദിന്റെ റൂം തുറന്നു നോക്കിയപ്പോൾ മരിച്ച നിലയിൽ ആണ് കാണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണം.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് ദമാമിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa