പിതാവിന്റെ രണ്ടാം ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
പിതാവിൻറെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരനെ ഹായിലിൽ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു
റാദി ബിൻ ഹനാ റഷീദി എന്ന സൗദി പൗരനെയാണ് രണ്ടാനമ്മയെ അതിക്രൂരമായി മർദ്ദിച്ചതിനുശേഷം കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
തന്റെ രണ്ടാനമ്മയായ സ്വാലിഹ മുഹമ്മദ് റഷീദിയെ പ്രതി തുടർച്ചയായി ദിവസങ്ങളിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മർദിക്കുകയും കൈകളും കാലുകളും ചങ്ങലയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
പരിക്കേറ്റ രണ്ടാനമ്മക്ക് ചികിത്സ ലഭ്യമാക്കാതിരിക്കുകയും അവർ കൊല്ലപ്പെടുകയും അക്രമി അവരെ ആരും അറിയാതെ കെട്ടിടത്തിനു പുറത്ത് മറവ് ചെയ്യുകയും ചെയ്തു.
പിന്നീട് പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും അതി നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തതിനെത്തുടർന്ന് ചൊവ്വാഴ്ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa