Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിനി മരിച്ചു.

മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) യാണ് മരിച്ചത്.

ത്വാഇഫ് – റിയാദ് റൂട്ടിൽ ളുലുമിൽ വെച്ചായിരുന്നു അപകടം നടന്നത്. മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിനു പിറകിൽ അമിത വേഗതയിൽ എത്തിയ, കുവൈത്തി പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പല തവണ മറിഞ്ഞു.

മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു അഞ്ചുപേരിൽ രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ് ഉള്ളത്.

സൗദിയിലെ ബുറൈദക്ക് സമീപം ബുഖൈരിയയിൽ നിന്നും മക്കയിലേക്ക് എത്തിയതായിരുന്നു കോട്ടക്കൽ സ്വദേശി മുഹമ്മദലിയും കുടുംബവും. മുഹമ്മദലിയും മാതാപിതാക്കളും സഹോദരിയും മകനും മാതൃ സഹോദരിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മരിച്ച സാജിത മുഹമ്മദലിയുടെ മാതൃ സഹോദരിയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്