ലോക ശ്രദ്ധ സൗദിയിലേക്ക്; ഉക്രൈൻ പ്രതിസന്ധിയെക്കുറിച്ചുള്ള ആഗോള ചർച്ച നാളെ ജിദ്ദയിൽ
ജിദ്ദ: ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സൗദി അറേബ്യ വിവിധ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾക്കും പ്രതിനിധികൾക്കും ശനിയാഴ്ച ജിദ്ദയിൽ ആതിഥേയത്വം വഹിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉക്രേനിയൻ പ്രതിസന്ധി പരിഹരിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ മാനുഷിക സംരംഭങ്ങളുടെയും ശ്രമങ്ങളുടെയും പ്രതിസന്ധിയുടെ ആദ്യനാളുകൾ മുതൽ റഷ്യൻ, ഉക്രേനിയൻ നേതൃത്വങ്ങളുമായി അദ്ദേഹം നടത്തിയ സമ്പർക്കങ്ങളുടെയും തുടർച്ചയാണ് ഈ കൂടിക്കാഴ്ച അടയാളപ്പെടുത്തുന്നത്.
ശാശ്വതമായ സമാധാനത്തിൽ കലാശിക്കുന്ന ഒരു പരിഹാരത്തിൽ എത്തിച്ചേരുന്നതിനും പ്രതിസന്ധിയുടെ ആഘാതങ്ങളും അതിന്റെ മാനുഷിക പ്രത്യാഘാതങ്ങളും കുറയ്ക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങൾക്കും സംരംഭങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സൗദി ഒരുക്കും.
അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ശക്തിപ്പെടുത്തുകയും കൂടുതൽ സാമ്പത്തിക പ്രത്യാഘാതങ്ങളും സംഘർഷങ്ങളും ഒഴിവാകാനും ഉള്ള പരിഹാര മാർഗ്ഗങ്ങൾ തെളിയാൻ ചർച്ച കാരണമായേക്കും എന്നാണ് പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa