Sunday, November 24, 2024
Saudi ArabiaTop Stories

കാറിന്റെ ടയർ മണലിൽ പൂണ്ടു; മരുഭൂമിയിൽ കുടുങ്ങിയ സൗദി പൗരൻ വെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചു

സൗദിയിൽ ഒരാഴ്ച മുമ്പ് മരുഭൂമിയിലകപ്പെട്ട് കാണാതായ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ഖബാശിന് കിഴക്ക് മരുഭൂപ്രദേശത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാൾ സഞ്ചരിച്ചിരുന്ന പിക്കപ്പിന്റെ ടയറുകള്‍ മണലില്‍ പൂണ്ട് മരുഭൂമിയിൽ കുടുങ്ങിപ്പോയതാണെന്ന് ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയ ഇൻജാദ് വളണ്ടിയർ ടീം അറിയിച്ചു.

ഇദ്ദേഹത്തെ കാണാനില്ലെന്നും, ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബാംഗങ്ങൾ സുരക്ഷാ വകുപ്പുകളെ സമീപിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഇൻജാദ് വളണ്ടിയർമാർ പ്രത്യേക വാഹനങ്ങളുപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മരുഭൂമിയിൽ മരിച്ചു കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്.

മണലിൽ പൂണ്ട വാഹനം നീക്കാൻ കഴിയാതെ മരുഭൂമിയിൽ കുടുങ്ങിയത് കാരണം, കൊടുംചൂടില്‍ വെള്ളവും ഭക്ഷണവും കിട്ടാതെയാണ് സൗദി പൗരന്‍ മരണപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa