സൗദിയിൽ ഇനി ഒരാഴ്ച താപനില 50 ഡിഗ്രിയിലെത്തും
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ ആഴ്ചാവസാനം വരെ പരമാവധി താപനില 46 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് താപനിലയും റിയാദ് മേഖലയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുമെന്നും കേന്ദ്രം അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, അൽഖോബാർ, ദമാം, ഖത്തീഫ്, അബ്ഖൈഖ്, റഅസ് തനൂറ എന്നീ ഗവർണറേറ്റുകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
സൗദി അറേബ്യയുടെ കിഴക്കൻ ഭാഗങ്ങളിൽ കാലാവസ്ഥ കൂടുതൽ ചൂടായിത്തന്നെ തുടരുമെന്നും, മക്കയിലെയും മദീനയിലെയും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അവയുടെ തീരപ്രദേശങ്ങളിൽ പൊടിക്കാറ്റ് ദൂരക്കാഴ്ച പരിധി പരിമിതപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട് പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa