സൗദിയിൽ കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെ ഹൂത്ത ബനീ തമീമിനു സമീപം കാർ മറിഞ്ഞ് കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു.
കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27)ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന റാശിദിന്റെ സ്നേഹിതൻ നാസിം പെരുവയൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
കഴിഞ്ഞദിവസം രാത്രി ഹരീഖിൽ നിന്ന് അൽഹായിറിലേക്ക് വരുന്നതിനിടെ വിജനമായ സ്ഥലത്ത് വെച്ചായിരുന്നു ഇവരുടെ കാർ മറിഞ്ഞത്.
ഐസിഫ് ഹോത്ത സജീവ പ്രവർത്തകൻ ആയിരുന്നു റാശിദ്. അവിവാഹിതനാണ്. മരണാനന്തര നടപടികൾ കെ എം സി സി നേതാക്കളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
