സജി ചെറിയാനെ ബാങ്ക് കേൾപ്പിച്ച് സൗദി പ്രവാസികൾ
സൗദിയിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ അബദ്ധ പ്രസ്താവനക്കെതിരെ വ്യത്യസ്ത രീതിയിലുള്ള പ്രതികരണവുമായി സൗദി പ്രവാസികൾ.
സൗദിയിൽ ബാങ്ക് വിളി പുറത്ത് കേൾക്കാറില്ലെന്നും പുറത്തു കേൾക്കുന്നത് പൊതു ശല്യമാണെന്നുമുള്ള നിലക്കുള്ള സജി ചെറിയാന്റെ പ്രസ്താവനയോടാണ് വ്യത്യസ്ത രീതിയിൽ പ്രവാസികൾ സോഷ്യൽ മിഡിയകളിൽ പ്രതികരിക്കുന്നത്.
സൗദിയിലെ വ്യത്യസ്ത പള്ളികളിൽ നിന്ന് ബാങ്ക് വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്താണ് പ്രവാസികൾ പ്രതികരിക്കുന്നതും സജി ചെറിയാനെ ബോധ വത്ക്കരിക്കുന്നതും.
മറ്റൊരു ഭാഗത്ത് സജി ചെറിയാന്റെ അബദ്ധ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളും ഇതിനകം ഇറങ്ങിയിട്ടുണ്ട്.
ഏതായാലും ഏതോ ഒരാൾ പറഞ്ഞ് കൊടുത്ത വിഡ്ഡിത്തത്തെ സത്യമാണെന്ന് കരുതി അഭിപ്രായപ്രകടനം നടത്തിയതാണ് മന്ത്രിക്ക് സോഷ്യൽ മീഡിയയിലെ സൗദി പ്രവാസികളുടെ പൊങ്കാലകൾ ഏറ്റു വാങ്ങാൻ ഇടയാക്കിയതെന്നാണു കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
