ശൈഖ് സുദൈസിനെയും തൗഫീഖ് റബീഅയെയും പുതിയ തസ്തികകളിൽ നിയമിച്ച് രാജാവിന്റെ ഉത്തരവ്
ജിദ്ദ: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവ്, ഇരു ഹറം മസ്ജിദുകളുടെയും മതകാര്യ പ്രസിഡൻസിയുടെ തലവനായി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ-സുദൈസിനെ മന്ത്രി റാങ്കോടെ നിയമിച്ചു.
അതോടൊപ്പം ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅയെ ഇരു ഹറം മസ്ജിദുകളുടെയും പരിപാലനത്തിനുള്ള ജനറൽ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായും രാജാവ് നിയമിച്ചു.
പ്രസിഡൻസിയും അതോറിറ്റിയും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി സ്ഥാപിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്ന് രാജാവ് പുറപ്പെടുവിച്ച രണ്ട് രാജകീയ ഉത്തരവുകളിലാണ് നിയമനങ്ങൾ നടത്തിയത്. രണ്ട് സ്ഥാപനങ്ങളെയും സംഘടനാപരമായി രാജാവുമായി ബന്ധിപ്പിക്കും.
നേരത്തെ ശൈഖ് സുദൈസ് ഇരു ഹറം കാര്യ വകുപ്പിന്റെ ജനറൽ പ്രസിഡൻസി തലവൻ ആയിരുന്നു.
പുതിയ നിയമന പ്രകാരം ഇമാം, മൂ അദ്ദിൻ, മത ക്ലാസുകൾ, മറ്റു മതകാര്യ ചലനങ്ങൾ തുടങ്ങി നിരവധി മതകാര്യ പ്രവർത്തനങ്ങളുടെ ചുമതലയായിരിക്കും ഇനി ശൈഖ് സുദൈസിനുണ്ടായിരിക്കുക.
അതേ സമയം മന്ത്രി ഡോ: റബീഅക്ക് പള്ളി വികസനം, പരിപാലനം, സേവനം തുടങ്ങി വി വിവിധ കാര്യങ്ങളുടെ ഉത്തരവാദിത്വം ആയിരിക്കും ഉണ്ടായിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa