Sunday, September 22, 2024
Saudi ArabiaTop Stories

വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറംബിലെ വീട്ടിൽ ആയിരുന്നു മരണം.

കൊണ്ടോട്ടി മുതുവല്ലൂർ പഞ്ചായത്തിലെ വിളയിൽ ആയിരുന്നു ജനനം. നേരത്തെ വത്സല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‌ലാം സ്വീകരിച്ച് ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു.

മലയാളികൾ എന്നും ഓർക്കുന്ന നിരവധി മാപ്പിളപ്പാട്ടുകൾ വിളയിൽ ഫസീലയുടെതായിട്ടുണ്ട്. അയ്യായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .

കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ലഭിച്ചിട്ടുണ്ട്

ഭർത്താവ് പരേതനായ മുഹമ്മദലി. രണ്ട് മക്കളും മരുമക്കളും അടങ്ങുന്നതാണ് കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്