Saturday, November 30, 2024
KeralaTop Stories

കരിപ്പൂർ എയർപോർട്ട് സ്വകാര്യ വത്ക്കരിക്കും

ന്യൂഡെൽഹി: കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ട് സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചു.

രാജ്യസഭയിൽ കോൺഗ്രസ് എം.പി ​ജെബി മേത്തറിന്റെ ചോദ്യത്തിനു മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2022-25 കാലയളവിൽ എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 25 വിമാനത്താവളങ്ങൾ സ്വകാര്യ വത്ക്കരിക്കാനുള്ള പദ്ധതിയിൽ ആണ് കരിപ്പൂരും ഉൾപ്പെടുന്നത്.

കരിപ്പൂർ(കോഴിക്കോട്‌), ഭുവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പൂർ, കോയമ്പത്തൂർ,നാഗ്പൂർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയാണ് സ്വകാര്യവത്കരണ പദ്ധതിയിൽ ഉൾപ്പെടുന്ന എയർപോർട്ടുകൾ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്