സൗദിയിലെ ഏറ്റവും വലിയ ഈത്തപ്പഴ ഉത്പാദനം അൽ ഖർജിൽ
അൽ-ഖർജ് ഗവർണറേറ്റ് പ്രതിവർഷം 90 ദശലക്ഷം കിലോഗ്രാം ഈത്തപ്പഴം ഉത്പാദിപ്പിക്കുന്നതായി റിപ്പോർട്ട്. ഇത് രാജ്യത്തെ ഏറ്റവും വലിയ ഈന്തപ്പഴ ഉൽപാദന സ്രോതസ്സുകളിലൊന്നായി മാറുന്നു.
ഗവർണറേറ്റിലെ വാർഷിക ഉൽപാദനത്തിന്റെ സാമ്പത്തിക വിഹിതം ഏകദേശം 723 ദശലക്ഷം റിയാൽ ആണെന്നും 6,000-ലധികം സീസണൽ തൊഴിലവസരങ്ങൾ നൽകുന്നുവെന്നും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി.
ഗവർണറേറ്റിൽ 1.5 ദശലക്ഷത്തിൽ 1.2 ദശലക്ഷം മരങ്ങളും ഫലങ്ങൾ നൽകുന്നു. അൽ ഖർജിലെ ഏറ്റവും പ്രമുഖവും അറിയപ്പെടുന്നതുമായ ഈത്തപ്പഴ ഇനം ആണ് ഖലാസ് അൽ-ഖർജ്, അതോടൊപ്പം സഖ ഇ, നബൂത് സെയ്ഫ്, സ്വഫരി, ഷീഷി, ഹിലാലി, ബർഹിയും എല്ലാം പ്രസിദ്ധമാണ്..
അൽ-ഖർജ് ഗവർണറേറ്റിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഓഫീസ് സെൻട്രൽ മാർക്കറ്റിൽ ഈന്തപ്പഴം വിൽക്കുന്നവർക്കായി നിരവധി സൈറ്റുകളും സ്റ്റാളുകളും അനുവദിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
അതേസമയം ഓഫീസ് മോണിറ്റർമാർ തുടർച്ചയായി സാമ്പിളുകൾ എടുത്ത് കീടനാശിനി അവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്നുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa