Saturday, April 19, 2025
Saudi ArabiaSportsTop Stories

സൗദിയിലെ അൽ-ഹിലാൽ ക്ലബ്ബിൽ ചേർന്ന നെയ്മറുടെ പുതിയ ജേഴ്സി വാങ്ങാൻ ആരാധകരുടെ തിരക്ക്; വീഡിയോ കാണാം

കഴിഞ്ഞ ദിവസം സൗദിയിലെ അൽ-ഹിലാൽ ക്ലബിൽ ചേർന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പുതിയ ജേഴ്സി വാങ്ങാനായി ആരാധകരുടെ തിരക്ക്.

റിയാദിലെ അൽ-ഹിലാൽ സൗദി ക്ലബ് സ്‌റ്റോറിന് മുന്നിൽ ജേഴ്സി വാങ്ങാനായി വരി നിൽക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

നീലയും വെള്ളയും കളറിലുള്ള ജേഴ്സി വാങ്ങാൻ സ്ത്രീകളടക്കമുള്ള ആരാധകർ സ്റ്റോറിനകത്തും പുറത്തും വരി നിൽക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.

ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമെനിൽ നിന്ന് വരുന്ന ബ്രസീലിയൻ താരം നെയ്മറുമായി റെക്കോർഡ് തുകയ്ക്കാണ് സൗദി ക്ലബ് അൽ-ഹിലാൽ കരാർ ഒപ്പിട്ടത്.

സൗദിയിലെ അൽ-നസ്ർ ക്ലബിൽ ചേർന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ പുതിയ ജേഴ്സി റെക്കോർഡ് തുകക്ക് വിറ്റു പോയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa