സൗദിയിൽ സ്കൂൾ ബസുകളെ മറികടക്കാൻ ശ്രമിച്ചാൽ പണി പാളും
റിയാദ്: കുട്ടികളുടെ സുരക്ഷ പരിഗണിച്ച് റോഡുകളിൽ സ്കൂൾ ബസുകളെ മറികടക്കാൻ ശ്രമിക്കുന്നവർക്ക് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
സ്കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിർത്തുന്ന സമയം അവയെ മറികടക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 3,000 മുതൽ 6,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
അതേ സമയം, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും അദ്ധ്യയനം അരംഭിച്ചതിനോടനുബന്ധിച്ച് ട്രാഫിക് പ്ലാൻ നടപ്പിലാക്കാനുള്ള സന്നദ്ധത ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി.
അധ്യയന വർഷം മുഴുവനും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ വാഹന ഡ്രൈവർമാർ, സ്ത്രീ-പുരുഷ വിദ്യാർത്ഥികൾ, അഡ്മിനിസ്‌ട്രേറ്റീവ്, എഡ്യൂക്കേഷൻ കേഡറുകൾ ഉൾപ്പെടെയുള്ള യൂണിവേഴ്‌സിറ്റി, സ്‌കൂൾ ജീവനക്കാർ എന്നിവരുടെ ചലനം നിയന്ത്രിക്കാൻ ട്രാഫിക് വിഭാഗം ശ്രമങ്ങൾ തുടരുന്നു.
നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും പ്രധാന റോഡുകൾ, സ്ക്വയറുകൾ, ഇന്റർസെക്‌ഷനുകൾ, സർവ്വകലാശാലകൾ, സ്‌കൂളുകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിലെ ഗതാഗത സുരക്ഷയുടെ നിലവാരം ഉയർത്താനും ഗതാഗതം സുഗമമാക്കാനും പ്രവർത്തിക്കുന്നതായും ട്രാഫിക് വകുപ്പ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa