Thursday, April 17, 2025
Top StoriesWorld

സ്വീഡനിൽ ഖുർആൻ കത്തിച്ചയാൾക്ക് നടു റോഡിൽ ബോക്സറുടെ ഇടി; വീഡിയോ

സ്റ്റോക് ഹോം: വിശുദ്ധ ഖുർ ആൻ കത്തിച്ചതിലൂടെ കുപ്രസിദ്ധനായ ഇറാഖി അഭയാർഥി സൽ വാൻ മോമികക്ക് സ്വീഡിഷ് തലസ്ഥാനത്ത് നടു റോഡിൽ പരസ്യമായി മർദ്ദനം.

ബോക്സിംഗ് താരമായ മറ്റൊരു ഇറാഖി പൗരൻ ആണ് മോമികയെ പരസ്യമായി ഇടിച്ചത്.

ബോക്സിംഗ് ഗ്ലൗ ഉപയോഗിച്ച് ആയിരുന്നു യുവാവ് മോമികയെ വെല്ലു വിളിച്ച് കൊണ്ട് തുടർച്ചയായി മുഖത്തിടിച്ചത്.

മോമിക ആദ്യം പ്രതിരോധിച്ചെങ്കിലും പിന്നീട് ഒഴിഞ്ഞ് മാറുന്നതാണ് വീഡിയോയിൽ കാണുന്നത്.

സ്വീഡനിൽ മോമിക പോലീസ് നോക്കി നിൽക്കെ വിശുദ്ധ ഖുർആനെ അവഹേളിച്ചത് ആഗോള തലത്തിൽ വലിയ പ്രതിഷേധം ഉയരാൻ ഇടയാക്കിയിരുന്നു.

വിശുദ്ധ ഖുർആൻ കത്തിച്ച മോമികയെ ബോക്സിംഗ് ഗ്ലൗ ഉപയോഗിച്ച് ഇറാഖി യുവാവ് ഇടിക്കുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്