സൗദിയിൽ വാഹനം നഷ്ടപ്പെട്ടവരുടെ ഫീസുകളും പിഴയും സർക്കാർ വഹിക്കും
ഒരാളുടെ വാഹനം നഷ്ടപ്പെട്ടാൽ അത് കണ്ടെത്തുന്ന കാലയളവ് വരെയുള്ള ഫീസുകളും പിഴകളും സർക്കാർ വഹിക്കുമെന്ന് സൗദി മന്ത്രി സഭ പ്രഖ്യാപിച്ചു.
ജിദ്ദ അൽ സലാം പാലസിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗത്തിൽ ആണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.
വാഹനം നഷ്ടപ്പെട്ടതായായി അറിയിച്ച കാലയളവ് മുതൽ വാഹനം കണ്ടെത്തുന്നത് വരെയുള്ള കാലയളവിലെ പിഴകളും ഫീസുകളുമാണ് സർക്കാർ വഹിക്കുക.
സൗദിയിൽ വാഹനങ്ങൾ കളവ് പോയ പ്രവാസികളടക്കം നിരവധിയാളുകൾക്ക് സർക്കാരിൻ്റെ ഈ പുതിയ തീരുമാനം വലിയ ആശ്വാസമാണു നൽകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa