Wednesday, April 16, 2025
Saudi ArabiaTop Stories

ഇരു മെയ്യാകാൻ ഹസനും ഹുസൈനും റിയാദിൽ

താൻസാനിയൻ സയാമീസ് ഇരട്ടകളായ ഹസനും ഹുസൈനും വേർപ്പെടൽ ശസ്ത്രക്രിയക്ക് വിധേയരാകാനായി റിയാദിലെത്തി.

സൗദി ഭരണ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പ്രത്യേക എയർ ആംബുലൻസിൽ ആണ് ഹസനും ഹുസൈനും തങ്ങളുടെ മാതാപിതാക്കളോടൊപ്പം റിയാദിൽ എത്തിയത്.

റിയാദിലെത്തിയ ഇരട്ടകളെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ അവരുടെ അവസ്ഥ പഠിച്ചതിനു ശേഷം അവരെ വേർപെടുത്താനുള്ള ഒരുക്കങ്ങൾ പ്രഖ്യാപിക്കും.

കിംഗ് സൽമാൻ റിലീഫ് സെന്റർ ആണ് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള മുഴുവൻ ചെലവുകളും വഹിക്കുക.

ഈ ഉദ്യമത്തിന് എല്ലാ സഹായങ്ങളും നല്കിയ സൽമാൻ രാജാവിനും മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും കുട്ടികളുടെ മാതാവ് നന്ദിയർപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്