വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മരണം
കല്‍പ്പറ്റ: വയനാട് തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു.
തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്.
വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയായിരുന്നു സംഭവം. 12 യാത്രക്കാരായിരുന്നു ജീപ്പിൽ ആകെ ഉണ്ടായിരുന്നത്. പരിക്കേറ്റവർ ചികിത്സയിലാണ്. 3 പേരുടെ നില ഗുരുതരം.
മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. 25 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa