അടുത്ത നാലു ദിവസം സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ മഴ ലഭിക്കും
ജിദ്ദ: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാല് ദിവസത്തേക്ക് 5 മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
ജസാൻ, അസീർ, അൽ-ബാഹ, മക്ക അൽ മുകറമ, മദീന അൽ-മുനവ്വറ എന്നീ പ്രദേശങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിൽ ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ മഴ ലഭിക്കുമെന്ന് കേന്ദ്രം അറിയിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ ചില പ്രദേശങ്ങളിൽ മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa