സ്കൂൾ ബസിൽ സഞ്ചരിക്കുന്ന കുട്ടികൾ ചെയ്യുന്ന തെറ്റായ പ്രവൃത്തി ഓർമ്മപ്പെടുത്തി സൗദി മുറൂർ
സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളിൽ പലരും ചെയ്യുന്ന തെറ്റായ ഒരു പ്രവണതയെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.
ബസ് നീങ്ങുന്നതിനിടെ കുട്ടികൾ ബസിൽ നിന്ന് പുറത്തേക്ക് കയ്യും തലയും ഇടുന്ന പ്രവണതയെക്കുറിച്ചാണു മുറൂർ മുന്നറിയിപ്പ് നൽകിയത്.കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് മുറൂർ ഓർമ്മിപ്പിച്ചു.
നേരത്തെ സ്കൂൾ ബസുകൾക്ക് സമീപം ഹോണടിച്ചും മറ്റും അപശബ്ദങ്ങളുണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് മുറൂർ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്കൂൾ ബസുകൾ കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയം ബസിനെ ഓവർടേക്ക് ചെയ്യുന്നവർക്കും പിഴ ചുമത്തുമെന്ന് മുറൂർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa