അന്താരാഷ്ട്ര ഖുർ ആൻ പാരായണ-മന:പാഠ മത്സരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തി പ്രത്യേക കഴിവുകളുമായി അബ്ദുല്ല
മക്ക: 43 ആമത് കിംഗ് അബ്ദുൽ അസീസ് ഖുർആൻ പാരായണ – മന:പാഠ മത്സരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന കഴിവുകളുമായി കിർഗിസ്ഥാൻ സ്വദേശിയായ അബ്ദുല്ല ഈദോസോവ്.
വിശുദ്ധ ഖുർ ആനിലെ ആയതുകൾ മന:പാഠമാക്കുകയെന്നതിലുപരി ഓരോ പേജിൻ്റെയും തുടക്കവും ഒടുക്കവും വരുന്ന വാക്കുകളും, സൂറതുകൾ അവതരിച്ച സ്ഥലങ്ങളും, പേജ് നംബറുകളും സൂറത്തുകളുടെ ക്രമങ്ങളും തുടങ്ങി ഖുർആനുമായി ബന്ധപ്പെട്ട് എന്ത് ചോദിച്ചാലും അബ്ദുല്ലക്ക് അവയെല്ലാം കാണാതെ അറിയാം എന്നതാണ് പ്രത്യേകത.
തന്റെ 12 ആം വയസ്സിൽ ഖുർആൻ മന:പാഠമാക്കാൻ ആരംഭിച്ച അബ്ദുല്ല മൂന്ന് വർഷം കൊണ്ടാണു വിശുദ്ധ ഖുർ ആൻ പൂർണ്ണമായും മന:പാഠമാക്കിയത്.
മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചതിലും മക്ക കാണാൻ അവസരം ലഭിച്ചതിലും വലിയ സന്തോഷം പ്രകടിപ്പിച്ച അബ്ദുല്ല ഇത്തരത്തിൽ അവസരം ഒരുക്കിയ സൽമാൻ രാജാവ് അടക്കമുള്ള ഭരണ നേതൃത്വത്തിനു പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa