റോബർട്ടോ മാൻസിനി സൗദി ടീമിൻ്റെ പരിശീലകനാകും
റിയാദ് – സൗദി ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ഇറ്റാലിയൻ ഫുട്ബോൾ തന്ത്രജ്ഞൻ റോബർട്ടോ മാൻസിനിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്.
ഇറ്റാലിയൻ സ്‌പോർട്‌സ് ദിനപത്രമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്ട് ഇത് സ്ഥിരീകരിച്ചു, മാൻസിനി നാല് വർഷത്തേക്ക് പ്രതിവർഷം 25 ദശലക്ഷം യൂറോ എന്ന പ്രതിഫലത്തിലായിരിക്കും സൗദി ടീമിനെ പരിശീലിപ്പിക്കുക.
റിയാദിൽ അടുത്ത ദിവസം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടക്കുമെന്ന് ഇറ്റലിയിൽ നിന്നുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) പ്രസിഡന്റ് യാസർ അൽ മിസെഹാൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വിദഗ്ധരായ പത്ത് വ്യക്തികൾ അടങ്ങുന്ന ഒരു കോച്ചിംഗ് ടീമും മാൻസിനിയോടൊപ്പം ഉണ്ടാകും. വരും നാളുകളിൽ വിവിധ സൗഹൃദ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്ന സൗദിക്ക് മാൻസിനിയുടെ സാന്നിദ്ധ്യം കരുത്താകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa