Sunday, September 22, 2024
Saudi ArabiaTop Stories

റാമോസ് സൗദിയിലേക്കോ തുർക്കിയിലേക്കോ

പ്രമുഖ സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസിനെ ടീമിൽ ഉൾപ്പെടുത്താനുള്ള കരാർ പൂർത്തിയാക്കുന്നതിലേക്ക് അൽ-ഇത്തിഹാദ് ക്ലബ് ഒരു പടി മാത്രം അകലെയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.

എന്നാൽ റാമോസ് തുർക്കിയിലെ ഗലാട്ടസറിയിലേക്ക് ചേക്കേറാനാണു സാധ്യതയെന്ന് പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്.

നേരത്തെ റോണാൾഡോയുമായുള്ള കരാർ പൂർത്തിയായ സമയം സെർജിയോ റാമോസിനെ അൽ നസ് ർ തങ്ങളുടെ ടീമിലേക്ക് കൊണ്ട് വരാൻ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

പി എസ് ജിയുമായുള്ള കരാർ പൂർത്തിയായതോടെ ലോകത്തിലെ ഏറ്റവും പ്രശസ്ത ഡിഫൻഡർമാരിൽ ഒരാളായാ 37 കാരനായ റാമോസ് ഇപ്പോൾ ഒരു ഫ്രീ ഏജൻ്റ് ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്