ഒടുവിൽ ആ മുസ്ലിയാർ വിളിച്ചു; എനിക്കിതിലും വലിയ ഓണാശംസ കിട്ടാനില്ലെന്ന് സഹദേവൻ
തന്റെ ചുമലിൽ തല ചായ്ച്ച് ഗാഡമായി ഉറങ്ങിക്കൊണ്ട് യാത്ര ചെയ്തിരുന്ന മുസ്ലിയാരെ അന്വേഷിച്ചുള്ള സഹദേവന്റെ ഫേസ് ബുക്ക് പോസ്റ്റ് ഒടുവിൽ ഫലം കണ്ടു.
വർഷങ്ങൾക്ക് മുംബ് ഒരു ബസ് യാത്രക്കിടെ തന്റെ സമീപത്തിരുന്ന് തന്റെ ചുമലിലേക്ക് തല ചായ്ച്ച് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ ഉറങ്ങിയ മുസ്ലിയാരെ കണ്ടെത്താൻ സഹദേവൻ ഇട്ട ഒരു പോസ്റ്റ് വൈറലായി മാറുകയായിരുന്നു.
സഹദേവൻ മുസ്ലിയാരെ കണ്ടെത്താനായി മൊബൈൽ നമ്പർ സഹിതം ഇട്ട പോസ്റ്റ് താഴെ ഇങ്ങനെ വായിക്കാം.
” പ്രിയ സുഹൃത്തേ,നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. വർഷങ്ങൾക്കു മുമ്പ് തലശ്ശേരി മുതൽ ഉരുവച്ചാൽ വരെ എന്റെ ചുമലിൽ ഒരു കുഞ്ഞിനെ പോലെ കിടന്നുറങ്ങിയ ഈ ചിത്രം കാണുമ്പോൾ എന്റെ ഉള്ളിൽ വാത്സല്യം ഉണരുകയാണ് .
ഓണാശംസകൾ!.വിരോധമില്ലെങ്കിൽ ഒന്ന് വിളിക്കുക.സ്നേഹം, നന്മ, സമൃദ്‌ധി”.
സഹദേവന്റെ പോസ്റ്റ് കുറിക്ക് കൊണ്ടു. ആയിരങ്ങൾ അത് ഷെയർ ചെയ്തു. അവസാനം പോസ്റ്റ് അതേ മുസ്ലിയാരും കണ്ടു. ആദിൽ എന്നായിരുന്നു അന്ന് സഹദേവന്റെ ചുമലിൽ കിടന്നുറങ്ങിയ മുസ്ലിയാരുടെ പേര്. ആദിൽ തന്നെ വിളിച്ച കാര്യം സഹദേവൻ കമന്റായി ഇങ്ങനെ എഴുതി.
” ആദിൽ വിളിച്ചു. ഓണത്തിന് ഇത്ര നല്ല ആശംസ വേറെ കിട്ടാനില്ല. ആദിലിനും കുടുംബത്തിനും facebook പോസ്റ്റ് കണ്ട, പ്രതികരിച്ച എല്ലാവർക്കും ഓണാശംസകൾ. ഹൃദയം നിറഞ്ഞ ഓണമായി മാറി. സൗഹൃദത്തിന്റെ ചെറിയ പ്രവൃത്തി എത്രവലിയ സന്തോഷമാണ് നൽകുന്നത്”.
വർഷങ്ങൾ പിന്നിട്ടിട്ടും അന്ന് തന്റെ ചുമലിൽ ഉറങ്ങിയ ആ കുട്ടിയെ കണ്ടെത്താനുള്ള സഹദേവന്റെ വലിയ മനസ്സിനെയും കേരളത്തിന്റെ നന്മയെയും ആളുകൾ പുകഴ്ത്തുകയാണ് ആളുകൾ. ഇതൊക്കയല്ലേ റിയൽ കേരള സ്റ്റോറി 🥰.
✍️ജിഹാദുദ്ദീൻ അരീക്കാടൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa