ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ കിംഗ് അബ്ദുല്ല തുറമുഖത്തെത്തി
തുവ്വൽ: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായി തരംതിരിക്കപ്പെട്ട എംഎസ്‌സി ഐറിന കിംഗ് അബ്ദുല്ല തുറമുഖത്തെത്തി. 24,346 സ്റ്റാൻഡേർഡ് കണ്ടയിനറുകൾ ആണ് ഇതിന്റെ കപ്പാസിറ്റി.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ചരക്ക് കപ്പലുകളായ എംഎസ്‌സി ടെസ്സ, എംഎസ്‌സി ജെമ്മ എന്നിവയും കിംഗ് അബ്ദുല്ല തുറമുഖത്തെത്തിയിട്ടുണ്ട്.
399.9 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 24,116 TEU ശേഷിയുണ്ട്, ലോകത്തെ ഏറ്റവും വലിയ കാർഗോ ഷിപ്പുകളിൽ പെട്ടവയാണിവ.
ഷിപ്പിംഗ് വ്യവസായത്തിന്റെ ഏറ്റവും മുഖ്യമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള തുറമുഖത്തിന്റെ കഴിവ് ഈ വൻ കപ്പലുകളുടെ വരവ് സ്ഥിരീകരിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനും ഏറ്റവും വലിയ കപ്പലുകളെ ഉൾക്കൊള്ളാനും തുറമുഖത്തിന്റെ കൈകാര്യം ചെയ്യൽ ശേഷി വർധിപ്പിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനുമുള്ള നിക്ഷേപത്തിനും മുൻഗണന നൽകിക്കൊണ്ട് തുറമുഖത്തിന്റെ വിജയം അഭൂതപൂർവമായ തലത്തിലെത്തിയെന്ന് കിംഗ് അബ്ദുല്ല പോർട്ട് സിഇഒ ജെയ് നിയോ പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa