സൗദി വനിതയെയും മകനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
നജ്രാനിൽ സൗദി വനിതയെയും അവരുടെ മകനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹസൻ ബിൻ ഖാലിദ് അൽ ഖൈവാനി എന്ന സൗദി പൗരനെയാണു ഗാദ ബിന് ത് മിസ്ഫർ അൽ ഖഹ്താനി എന്ന വനിതയെയും അവരുടെ മകൻ ബദർ ബിൻ മിസ്ഫറിനെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ബദറിനെ കൊലപ്പെടുത്താൻ പ്രതി പദ്ധതി തയ്യാറാക്കിയതായിരുന്നു. ബദറിൻ്റെ കൂടെ ബദറിൻ്റെ മാതാവിനെ കണ്ടപ്പോൾ രണ്ട് പേരെയും പ്രതി മെഷീൻ ഗൺ ഉപയോഗിച്ച് നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കേസ് പ്രത്യേക കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa