Friday, September 20, 2024
Saudi ArabiaTop Stories

സൗദിൽ നാളെ മുതൽ ശരത്കാലാരംഭം; എ സി യുടെ തണുപ്പിൻ്റെ അളവ് കുറക്കേണ്ടി വരും

സൗദിയിൽ നാളെ – സെപ്തംബർ 6 ബുധൻ – മുതൽ സൗദിയിൽ ശരത്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി നിരീക്ഷിക്കുന്നു..

അറബികൾക്കിടയിലെ കണക്ക് പ്രകാരമാണു സെപ്ത്ംബർ 6 മുതൽ ശരത് കാലം ആരംഭിക്കുന്നത്. എന്നാൽ ജ്യോതിശാസത്രപരമായി സെപ്തംബർ 22 നാണു ശരത്കാലം ആരംഭിക്കുന്നത്.

ഈ കാലയളവിൽ രാത്രി തണുക്കുകയും പകൽ സമയത്ത് ചൂട് കുറയുകയും ചെയ്യുന്നു. ക്രമേണ രാത്രിയുടെ തണുപ്പ് കൂടാൻ തുടങ്ങും.

തണുപ്പ് ഘട്ടം ഘട്ടമായി തണുപ്പ് വർദ്ധിക്കുന്നതിനോടനുബന്ധിച്ച് എയർ കണ്ടീഷനിംഗ് ഉപകരണങ്ങളിൽ, പ്രത്യേകിച്ച് രാത്രിയിൽ, ശ്രദ്ധാലുവായിരിക്കാനും അവയിലെ തണുപ്പിന്റെ അളവ് കുറയ്ക്കാനും അൽ-ഹുസൈനി ഉപദേശിച്ചു,

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്